ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 41. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

തട്ടിന്‍പുറത്ത് അച്ചുതന്‍ എന്ന ചിത്രത്തിന് ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പി.ജി പ്രഗീഷ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജി.പ്രജിത്ത്, അനുമോദ് ജോസ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീത സംവിധാനം ബിജിപാല്‍ ആണ് നിര്‍വഹിക്കുന്നത്.

Top