കുവൈത്തില്‍ കോവിഡ് മരണം; മലയാളി വനിത മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി വനിത കോവിഡ് 19 ബാധിച്ച് മരിച്ചു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി മടതുവിള വീട് ശഹീദാ ബീവി (55) ആണ് മരിച്ചത്. ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ് പരേതനായ ജാഫര്‍. പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ ആസിഫ് കാപ്പാട് മരുമകനാണ്. മക്കള്‍ അസീന, സബീന. ഖബറടക്കം കുവൈത്ത് കെ എം സി സി യുടെ നേതൃത്വത്തില്‍ നടന്നു.

Top