നകുല്‍ നായകാനാവുന്ന തമിഴ് ചിത്രം ‘സെയ്’ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി

രാജ് ബാബു സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രം ‘സെയ്’ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ചിത്രം നവംബര്‍ 16 ന് പ്രദര്‍ശനത്തിനെത്തും.

നടന്‍ നകുല്‍ നായകനാവുന്ന’സെയ് ‘ യില്‍ ആഞ്ചല്‍ നായികയാവുന്നു. നാസര്‍,പ്രകാശ് രാജ്,തലൈവാസല്‍ വിജയ്,മുപ്പു സ്വാമി,അസ്‌കര്‍ അലി,വെങ്കട്,രവീന്ദ്ര ജയന്‍,ചന്ദ്രിക ദേവി,മനോ ബാല, അഞ്ജലി റാവു, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ട്രിപ്പി ടെര്‍ട്ടലിന്റെ ബാനറില്‍ മനു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം രാജേഷ് കെ രാമനാണ് എഴുതിയിരിക്കുന്നത്.

മദന്‍ കര്‍ക്കി,യുവഭാരതി,വിവേക് എന്നിവരുടെ വരികള്‍ക്ക് എന്‍ വൈ എക്‌സ് ലോപ്പസാണ് സംഗീതം നല്‍കുന്നത്. സോനു നീഗം,ശങ്കര്‍ മഹാദേവന്‍,ബെന്നി ദയാല്‍,അത്തീഫ് അലി, ചിന്നു പൊന്നു,ശ്രേയാ ഘോഷാല്‍ എന്നിവരാണ് ഗായകര്‍. കാമറ:വിജയ് ഉലകനാഥ്, എഡിറ്റര്‍: ഗോപികൃഷ്ണ.

Top