നഗ്ന ഫോട്ടോഷൂട്ട്: രൺവീറിനെതിരെ പൊലീസ് കേസെടുത്തു

മുംബൈ: ബോളിവുഡ് സൂപ്പർ താരം രൺവീർ സിങ്ങിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. കഴിഞ്ഞദിവസം സമൂഹമാധ്യമത്തിൽ താരം സ്വന്തം ന്യൂഡ് ഫോട്ടോസ് പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളുടെ പേരിലാണ് ചെമ്പുർ പൊലീസ് കേസെടുത്തത്.

പേപ്പർ മാഗസിനു വേണ്ടിയായിരുന്നു രൺവീറിന്റെ ന്യൂഡ് ഫോട്ടോഷൂട്ട്. സമൂഹമാധ്യമങ്ങളിൽ ഈ ചിത്രങ്ങൾ വലിയ ചർച്ചയായിരുന്നു. ഒരു എൻജിഒ ഭാരവാഹിയാണു രൺവീറിനെതിരെ പരാതി നൽകിയത്. സ്ത്രീകളുടെ വികാരത്തെ രൺവീർ വ്രണപ്പെടുത്തിയെന്നും സ്വന്തം നഗ്ന ചിത്രങ്ങളിലൂടെ അവരെ അപമാനിച്ചെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.

ഐടി ആക്ട്, ഐപിസി നിയമങ്ങൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി താരത്തിനെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം. രൺവീറിന്റേത് അസാധാരണ ധൈര്യമുള്ളവർ മാത്രം എടുക്കുന്ന തീരുമാനമാണെന്ന് അഭിനന്ദിച്ച് പ്രമുഖരുൾപ്പടെ രംഗത്തെത്തിയിരുന്നു. ചിത്രങ്ങൾ സഭ്യമല്ലെന്ന വിമർശനവും ഉയർന്നു. ട്രോളുകളും പ്രചരിച്ചിരുന്നു.

Top