ഹരിത കേസ്: പി.കെ.നവാസിനെതിരെ നജ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസ് ലൈംഗീക അധിക്ഷേപം നടത്തിയെന്ന ഹരിത മുന്‍ സംസ്ഥാന ഭാരവാഹികളുടെ പരാതിയില്‍ പരാതിക്കാരിയായ നജ്മ തബഷീറ ഇന്ന് കോടതിയില്‍ മൊഴി നല്‍കും. ഹരിതയുടെ പിരിച്ചു വിട്ട കമ്മിറ്റിയിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു നജ്മ. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഐപിസി 164ാം വകുപ്പ് പ്രകാരം നജ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക.

ലൈംഗിക അധിക്ഷേപ പരാതിയില്‍ വെള്ളയില്‍ പോലീസ് എടുത്ത കേസിന്റെ തുടര്‍ നടപടിയാണിത്. ഉച്ചക്ക് 3.30ന് കോടതിയില്‍ എത്താനാണ് നജ്മ തബ്ഷീറക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നത്. പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ മജിസ്‌ട്രേറ്റിന് മുമ്പിലും ആവര്‍ത്തിക്കാനാണ് സാധ്യത.

Top