ടുണിസ്: ടുണിഷ്യയുടെ ആദ്യ വനിത പ്രധാനമന്ത്രിയായി നജ്‌ല ബൗഡെന്‍ റോംധാനെ എത്തുന്നത് പുതുചരിത്രമെഴുതിയാണ്. ടുണീഷ്യയില്‍ ആദ്യമായാണ് ഒരു സ്ത്രീ സര്‍ക്കാര്‍ തലപ്പത്ത് എത്തുന്നത്. ജൂലായ് 25ന് പ്രധാനമന്ത്രിയെ പുറത്താക്കി, പാര്‍ലമെന്റ് മരവിപ്പിച്ച്, പ്രസിഡന്റ് അധികാരം ഏറ്റെടുത്തതോടെയാണ് അപ്രതീക്ഷിതമായി അവര്‍ പ്രധാനമന്ത്രിയാകുന്നത്.
വനിതകള്‍ക്ക് കാര്യമായ പദവികള്‍ നല്‍കാത്ത തെക്കനാഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയിലെ സംഭവ വികാസത്തില്‍ അറബ് ലോകം അത്ഭുതത്തിലാണ്. ഇത് കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
രാഷ്ട്രീയത്തില്‍ പരിചയം കുറഞ്ഞ നജ്‌ല ഭൂഭൗതികത്തില്‍ [ജിയോഫിസിക്സ്] പ്രൊഫസര്‍ ആണ്. ലോക ബാങ്കുമായി ചേര്‍ന്ന് പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ – ശാസ്ത്ര ഗവേഷണ മന്ത്രാലയം നജ്‌ലയെ ചുമതലയേല്‍പ്പിച്ചിരുന്നു. മദ്ധ്യ കെയ്‌റോയില്‍ 1958 ലാണ് അവരുടെ ജനനം.