Nagrota attack: India-plan-again-surgical-strike-against-pakistan

ന്യൂഡല്‍ഹി: രണ്ട് മേജര്‍മാരടക്കം ഏഴ് സൈനികരെ ഭീകരര്‍ കൊലപ്പെടുത്തിയതിന് പകരമായി പാക് അധീനകാശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന് റിപ്പോര്‍ട്ട്.

അമേരിക്കന്‍ ചാരസംഘടനയായ സിഐഎയെ ഉദ്ധരിച്ച് പ്രമുഖ വാര്‍ത്താ പോര്‍ട്ടലാണ് വിവരം പുറത്ത് വിട്ടത്. ഭീകരക്യാമ്പുകള്‍ക്ക് നേരെ ബോംബാക്രമണമടക്കമുള്ള കടുത്ത നടപടി ഇന്ത്യ സ്വീകരിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് ഇന്ത്യ-പാക് യുദ്ധത്തിന് വരെ കളമൊരുക്കിയേക്കും.

പഠാന്‍കോട്ട്, ഉറി ആകമണങ്ങള്‍ക്ക് ശേഷം ഇന്ത്യ കൊടുത്ത തിരിച്ചടിക്ക് മറുപടിയായാണ് നഗ്രോതയില്‍ ഭീകരര്‍ പാക്‌സേനയുടെ സഹായത്തോടെ നുഴഞ്ഞ് കയറി ആക്രമണം നടത്തിയിരുന്നത്.

മറ്റ് രണ്ട് ആക്രമണത്തില്‍ സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ഇത്തവണ പൊലീസ് വേഷത്തിലെത്തിയാണ് വെടിയുതിര്‍ത്തത്. ഭീകരര്‍ ബന്ധികളാക്കിയവരെ മോചിപ്പിക്കാനും മൂന്ന് ഭീകരരെ വധിക്കാനും സാധിച്ചെങ്കിലും സൈനിക താവളത്തിന് സമീപം എത്തുന്നതിനുമുമ്പ് ഇവരെ വെടിവെച്ച് കൊല്ലാന്‍ സാധിക്കാതിരുന്നത് പിഴവായിട്ടാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

പാകിസ്ഥാനില്‍ പുതിയ സൈനിക മേധാവി അധികാരമേറ്റ ഉടനെ നടന്ന ആക്രമണത്തെ അതീവ ഗൗരവമായാണ് ഇന്ത്യന്‍ സൈന്യം കാണുന്നത്.ഏഴ് പേരുടെ ജീവന് വന്‍വില പാക് സൈന്യവും ഭീകരരും നല്‍കേണ്ടി വരുമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.

army

ശക്തമായ ആക്രമണം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് വ്യക്തമായതോടെ മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്.

അതിര്‍ത്തി കടന്ന് ഇന്ത്യ വീണ്ടും പാക് ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന ആശങ്ക പാക് ഭരണകൂടത്തിനുമുണ്ട്. ഒരിക്കല്‍ കൂടി പാക് അതിര്‍ത്തി കടന്ന് സര്‍ജിക്കല്‍ സ്‌ട്രെക്ക് നടത്താനുളള സാഹചര്യമാണ് ഭീകരര്‍ തന്നെ ഇന്ത്യക്ക് ഒരുക്കി കൊടുത്തിരിക്കുന്നത്.

ഇന്ത്യന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഭീകരര്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ സ്വാഭാവികമായും ഇന്ത്യയ്ക്ക് ഭീകര കേന്ദ്രങ്ങള്‍ അതിര്‍ത്തി കടന്നും ആക്രമിക്കാനുളള അവകാശമുണ്ടെന്ന നിലപാടിലാണ് പ്രമുഖ ലോകരാഷ്ട്രങ്ങള്‍.

രൂക്ഷമായ തിരിച്ചടിക്ക് ഇന്ത്യന്‍ കമാന്‍ഡോകളും സൈന്യവും തയ്യാറെടുക്കുന്നതായാണ് സിഐഎയുടെ നിഗമനം. പാക്കിസ്ഥാനില്‍ കുഴപ്പമുണ്ടാക്കാന്‍ അഫ്ഗാന്‍ അതിര്‍ത്തിയും ഇന്ത്യ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ ചാരസംഘടന കരുതുന്നത്.

Top