കൊറോണ; നാഗ്പൂരില്‍ നിരീക്ഷണത്തിലിരുന്ന നാല് പേര്‍ ചാടിപ്പോയി

നാഗ്പൂര്‍: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന നാല് പേര്‍ ചാടിപ്പോയി.

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഇന്നലെ രാത്രിയിലാണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയത്. ഇവരെ പിന്നീട് കണ്ടെത്തുകയും ആശുപത്രിയിലേക്ക് മടങ്ങിയെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇന്നലെ രാവിലെ പരിശോധയ്ക്കായി ഇവരുടെ രക്തം എടുത്തിരുന്നു. പിന്നീട് ഇവരെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗികളുമായി ശുചിമുറി പങ്കിടുന്നതിലുള്ള ബുദ്ധിമുട്ടുമൂലമാണ് ആശുപത്രിയില്‍നിന്നും ചാടിപ്പോയതെന്ന് ഇവര്‍ അധികൃതരെ അറിയിച്ചു.

നാഗ്പുരില്‍ ഇതുവരെ മൂന്നു പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

Top