‘അവര്‍ പക്വതയുള്ള നേതാക്കള്‍, ഉചിതമായ തീരുമാനമേ എടുക്കൂ’: അജിത് പവാര്‍

നാഗ്പൂര്‍: ഉദ്ധവ് താക്കറെയും സോണിയ ഗാന്ധിയും ശരദ് പവാറും പക്വതയുള്ള നേതാക്കളെന്ന് എന്‍.സി.പി നേതാവ് അജിത് പവാര്‍. രാഹുലിന്റെ സവര്‍ക്കാറെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ശിവസേന കടുത്ത മറുപടി നല്‍കിയ സാഹചര്യത്തില്‍ അത് മഹാ വികാസ് അഖാഡിയെ ബാധിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഇഷ്ടമുള്ള അഭിപ്രായം പറയുകയെന്നത് ഓരോരുത്തരുെടയും അവകാശമാണ്. കര്‍ഷക ദുരിതം, തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവയാണ് മഹാരാഷ്ട്രയിലെ നിലവിലെ പ്രശ്‌നങ്ങള്‍. നമ്മള്‍ അത് പരിഹരിക്കാനാണ് ശ്രദ്ധിക്കേണ്ടത്’- അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ‘റേപ് ഇന്‍ ഇന്ത്യ’യാണ് നടക്കുന്നതെന്ന പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാപ്പ് പറയാന്‍ താന്‍ സവര്‍ക്കര്‍ അല്ല എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

Top