നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റ് ; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ഇന്നി‌ങ്സ് ജയം

നാഗ്പൂര്‍: നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം.

239 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 405 റൺസിന് ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ശ്രീലങ്ക രണ്ടാം ഇന്നിങ്‌സിൽ 166 റണ്‍സിന് പുറത്തായി.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയമാണ് നാഗ്പൂറിലേത്. ജയത്തോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.

നാല് വിക്കറ്റ് വീഴ്ത്തി ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റുകള്‍ തികച്ചു അശ്വിന്‍. ഏറ്റവും കുറവ് മല്‍സരങ്ങളില്‍ നിന്ന് 300 വിക്കറ്റ് നേടുന്ന ബോളറായി അശ്വിന്‍‍ മാറി.

54 മല്‍സരങ്ങളില്‍ നിന്നാണ് അശ്വിന്റെ 300 വിക്കറ്റ് നേട്ടം. ഡെന്നിസ് ലിലിയുടെ 56 മല്‍സരങ്ങളില്‍ നിന്നുള്ള നേട്ടമായിരുന്നു ഇതുവരെ മുന്നില്‍.

61 റണ്‍സെടുത്ത ദിനേശ് ചാണ്ഡിമല്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ പൊരുതിനോക്കിയത്. സുരംഗ ലക്മാല്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു.

രവീന്ദ്ര ജഡേജയും ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും 2 വിക്കറ്റ് വീതം വീഴ്ത്തി.

Top