നാഗ്പൂര്‍ ടെസ്റ്റ് ; അടിച്ചു മിന്നി ഇന്ത്യ, വിരാട് കൊഹ്‌ലിക്ക് സെഞ്ചുറി

നാഗ്പൂര്‍: നാഗ്പൂര്‍ ടെസ്റ്റില്‍ വിരാട് കൊഹ്‌ലിക്ക് സെഞ്ചുറി.

കൊഹ്‌ലിയുടെ ടെസ്റ്റ് കരിയറിലെ പത്തൊമ്പതാം സെഞ്ചുറിയാണ് ശ്രീലങ്കയ്‌ക്കെതിരെ പിറന്നത്.

നേരത്തെ, മുരളി വിജയും, പൂജാരയും സെഞ്ചുറി നേടിയിരുന്നു.

ടെസ്റ്റ് കരിയറിലെ 10ാം സെഞ്ചുറിയാണ് ഓപ്പണര്‍ മുരളി വിജയ് സ്വന്തമാക്കിയത്.

139 റണ്‍സുമായാണ് പൂജാര മടങ്ങിയത്.

159 ഓവറുകള്‍ പിന്നിടുമ്പോള്‍ നാല്‌ വിക്കറ്റ് നഷ്ടത്തില്‍ 522 എന്ന കൂറ്റന്‍ റണ്‍സുമായി മുന്നിട്ട് നില്‍ക്കുകയാണ് ഇന്ത്യ.

ശ്രീലങ്കയെ ഒന്നാം ഇന്നിങ്‌സില്‍ 205നു ഇന്ത്യ മടക്കി അയച്ചിരുന്നു.

Top