നാഗ്പൂര്‍-മുംബൈ തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി വന്‍ അപകടം; നിരവധിപ്പേര്‍ക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ കല്യാണില്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി അപകടം.

അപകടത്തില്‍ നിരവധിപ്പേര്‍ക്കു പരിക്കേറ്റു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

നാഗ്പൂര്‍-മുംബൈ തുരന്തോ എക്‌സ്പ്രസ് തീവണ്ടിയുടെ എന്‍ജിനും അഞ്ചു ബോഗികളുമാണ് പാളം തെറ്റിയത്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് എ.സി കോച്ചുകളാണ് പാളം തെറ്റിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കനത്ത മഴയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

10 ദിവസത്തിനിടെയുണ്ടാകുന്ന നാലാമത്തെ ട്രെയിനപകടമാണിത്.

Top