nagji football tournament – nipro – win

കോഴിക്കോട്: നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ യുക്രയിന്‍ ക്ലബായ നിപ്രോ കിരീടം ചൂടി. ബ്രസിലീയന്‍ പ്രതീക്ഷയായിരുന്ന അത്‌ലറ്റിക്കോ പെരാനന്‍സിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ 41ആം മിനിട്ടില്‍ ഇഗോര്‍ കൗത്തിന്റെ ഗോളിലൂടെ മുന്‍തൂക്കം നേടിയ നിപ്രോ രണ്ടാം പകുതിയില്‍ രണ്ടുഗോളുകള്‍ നേടുകയായിരുന്നു.

61ആം മിനിട്ടില്‍ ഡെനിസ് ബ്ലാന്യൂക്ക്, 85ആം മിനിട്ടില്‍ ഒലസ്‌കി ലാര്‍ എന്നിവരാണ് ഗോളുകള്‍ നേടി മത്സരം ഏകപക്ഷീയമാക്കിയത്. 21 വര്‍ഷത്തിന് ശേഷമാണ് നാഗ്ജി ടൂര്‍ണ്ണമെന്റ് വീണ്ടും കോഴിക്കോടെത്തിയത്.

Top