നാഗിനി ഇനി ജോണ്‍ എബ്രഹാമിന്റെ നായികയായി ബിഗ് സ്‌ക്രീനില്‍

raw

ന്യൂഡല്‍ഹി:ടി വി സീരീയല്‍ താരം മൗനി റോയ് ഇനി ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ നായിക. റോമിയോ അക്ബര്‍ വാള്‍ട്ടര്‍ (RAW) എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് നായികയായി മൗനി എത്തുന്നത്. നാഗിനിയായി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ മൗനി ജോണിന്റെ കാമുകിയുടെ വേഷത്തിലാണ് ചിത്രത്തിലെത്തുക. റോബിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

റോ കൂടാതെ അക്ഷയ് കുമാര്‍ കേന്ദ്രകഥാപാത്രമാവുന്ന ഗോള്‍ഡ്, ആലിയ ഭട്ട്-രണ്‍ബീര്‍ കപൂര്‍ ജോഡികളുടെ ബ്രഹ്മാസ്ത്ര എന്നിവയിലും മൗനി അഭിനയിക്കുന്നുണ്ട്.

Top