നാഗനൃത്തത്തിനിടെ തറയില്‍ തലയിടിച്ച് യുവാവ് മരിച്ചു

ഭോപ്പാല്‍: നാഗനൃത്തത്തിനിടെ തറയില്‍ തലയിടിച്ച് യുവാവ് മരിച്ചു. മധ്യപ്രദേശിലെ സിയോനി സ്വദേശി ഗുരുചരണ്‍ താക്കൂറാണ് മരിച്ചത്. ഗണേശ വിഗ്രഹ നിമഞ്ജനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷപരിപാടിക്കിടെയായിരുന്നു സംഭവം.

നാഗനൃത്തത്തില്‍ മറ്റുള്ളവരോടൊപ്പം ചുവടുവെച്ച ഗുരുചരണ്‍ തലനിലത്തുകുത്തി ചാടാന്‍ ശ്രമിക്കുന്നതിനിടെ തല നിലത്തിടിക്കുകയായിരുന്നു. തുടര്‍ന്ന് ബോധരഹിതനായി കിടന്ന ഗുരുചരണ്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.പിന്നീട് പോലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

Top