തനിക്കെതിരെയുള്ളത് ബാലിശമായ ആരോപണങ്ങൾ; പ്രതികരണവുമായി അലോക് വർമ്മ

ന്യൂഡല്‍ഹി: തനിക്കെതിരെയുള്ളത് ബാലിശമായ ആരോപണങ്ങളെന്ന് അലോക് വര്‍മ്മ. തന്നെ മാറ്റുവാന്‍ തന്നോടു വിരോധമുള്ള ഉദ്യോഗസ്ഥന്റെ പരാതി ആരാധമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിബിഐയുടെ താല്‍ക്കാലിക ഡയറക്ടറായി നാഗേശ്വര്‍ റാവു ചുമതലയേറ്റു. ഇന്നലെ രാത്രി തന്നെ ചുമതലയേറ്റെന്ന് സിബിഐ അറിയിച്ചു.

അലോക് വര്‍മ്മയെ മാറ്റുവാനുള്ള തീരുമാനം വന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ നാഗേശ്വര റാവുവിനെ നിയമിച്ചെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ അലോക് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്തിരുന്നു.

10 ആരോപണങ്ങളാണ് അലോക് വര്‍മയ്‌ക്കെതിരെ പ്രധാനമായും ഉള്ളത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഇതില്‍ നാല് ആരോപണങ്ങളും ശരിയല്ലെന്നാണ്. എന്നാല്‍ രണ്ട് ആരോപണങ്ങളില്‍ ക്രിമിനല്‍ നടപടി വേണമെന്നും നാല് ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും ഉന്നതാധികാര സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top