നമ്മള്‍ കണ്ട നാഗവല്ലി; ചിത്രത്തിലെ യുവതി ആരെന്ന് വെളിപ്പെടുത്തി ഫാസില്‍

കൊച്ചി: മണിച്ചിത്രത്താഴെന്ന ചിത്രം അത്ര പെട്ടെന്നൊന്നും മലയാളികള്‍ മറക്കില്ല. 1993 ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷക മനസ്സില്‍ ഇന്നും സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. മണിച്ചിത്രതത്തതാഴിന് ശേഷം നിരവധി പ്രേത ചിത്രങ്ങള്‍ മലയാളിയുടെ വെള്ളിത്തിയില്‍ വന്നു പോയെങ്കിലും ഓരോ സിനിമാസ്വാദകന്റെ മനസ്സിലും ഇപ്പോഴും നിറഞ്ഞ് നില്‍ക്കുന്നത് ഈ ഫാസില്‍ ചിത്രം തന്നെയാണ്.

മണിചിത്രത്താഴ് പുറത്തിറങ്ങി 25 വര്‍ഷം പൂര്‍ത്തിയായിട്ടും സിനിമയില്‍ നാഗവല്ലിയുടെ ചിത്രത്തില്‍ ഉണ്ടായിരുന്ന മോഡല്‍ ആരാണെന്ന കാര്യം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നില്ല. ചിത്രം കണ്ട പ്രേക്ഷക മനസ്സുകളിലും ആ യുവതി ആരെന്ന സംശയം നിഴലിച്ചിട്ടുണ്ടാവും. എന്നാല്‍ സിനിമ പുറത്തിറങ്ങി 25 വര്‍ഷങ്ങള്‍ തികഞ്ഞ അവസരത്തില്‍ സംവിധായകന്‍ തന്നെ ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.

കഥാസന്ദര്‍ഭം പറഞ്ഞുകൊടുത്തപ്പോള്‍ ആര്‍ട്ട് ഡയറക്ടര്‍ ഭാവനയില്‍ നിന്നും വരച്ചുകൊണ്ടുവന്ന ചിത്രമാണ് നാഗവല്ലിയുടേതെന്നാണ് ഫാസില്‍ പറഞ്ഞത്.അതിനൊരു മോഡലൊന്നും ഉണ്ടായിരുന്നില്ലെന്നും, വരച്ച കലാസംവിധായകന്റെ പേര് ഇപ്പോള്‍ ഓര്‍മ്മ കിട്ടുന്നില്ലെങ്കിലും തന്റെ മനസ്സിലുള്ള നാഗവല്ലിയുടെ രൂപം വരയ്ക്കാന്‍ അദ്ദേഹത്തിനായെന്നും ഫാസില്‍ പറഞ്ഞു.

Top