കളിയിക്കാവിള സംഭവം; എഎസ്‌ഐ വില്‍സന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി

നാഗര്‍കോവില്‍: കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ വെടിയേറ്റു കൊല്ലപ്പെട്ട എഎസ്‌ഐ വില്‍സന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍.

എന്‍ജിനീയറിങ് ബിരുദധാരിയായ മകള്‍ ആന്റീസ് റിനിജയ്ക്കാണ് നാഗര്‍കോവില്‍ കലക്ടറേറ്റില്‍ വെച്ച് തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി എന്‍.ദളവായ്‌സുന്ദരം ഉത്തരവ് കൈമാറിയത്.റവന്യു വകുപ്പില്‍ ജുനിയര്‍ അസിസ്റ്റന്റായാണ് നിയമനം.

കലക്ടര്‍ പ്രശാന്ത് എം വഡ്‌നെരെ, പൊലീസ് മേധാവി എന്‍.ശ്രീനാഥ്, പത്മനാഭപുരം സബ്കലക്ടര്‍ ശരണ്യ അറി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ ജനുവരി എട്ടിനാണ് ഡ്യൂട്ടിക്കിടെ വില്‍സനെ അക്രമി സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. അതേസമയം,സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു കോടി രൂപ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കുടുംബത്തിന് കൈമാറിയിരുന്നു.

Top