സാമന്ത ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കും, അവര്‍ക്കിടയില്‍ സംഭവിച്ചത് തികച്ചും ദൗര്‍ഭാഗ്യകരം: നാഗാര്‍ജുന

ഭ്യൂഹങ്ങളും വാര്‍ത്തകളും സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തെ ചുറ്റിപ്പറ്റി പരക്കെ വ്യാപിച്ചിരുന്നെങ്കിലും നാഗാര്‍ജുന ഇടപെട്ട് ഇരുവരും വീണ്ടും യോജിച്ചുവെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. എന്നാല്‍, ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് തങ്ങള്‍ പരസ്പരം വേര്‍പിരിയുകയാണെന്ന് ശനിയാഴ്ച താരങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഔദ്യോഗികമായി അറിയിച്ചു.

സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തെ കുറിച്ചുള്ള അറിയിപ്പിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ താരവും നാഗചൈതന്യയുടെ അച്ഛനുമായ നാഗാര്‍ജുന അക്കിനേനി. ഇരുവര്‍ക്കും സംഭവിച്ചത് തികച്ചും ദൗര്‍ഭാഗ്യകരമായ കാര്യമാണെന്നും, എന്നാല്‍ സാമും ചായിയും തങ്ങള്‍ക്ക് ഒരുപോലെ പ്രിയപ്പെട്ടവരായിരിക്കുമെന്നും നാഗാര്‍ജുന സമൂഹമാധ്യമങ്ങളിലൂടെ വിശദമാക്കി. സാമന്തയുമായുള്ള ഊഷ്മള ബന്ധം തുടരുമെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് നാഗാര്‍ജുന തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

‘ഭാരം നിറഞ്ഞ ഹൃദയത്തോടെ ഞാന്‍ ഇത് പറയട്ടെ…സാമന്തയ്ക്കും നാഗചൈതന്യയ്ക്കും സംഭവിച്ചത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ നടക്കുന്നത് എപ്പോഴും സ്വകാര്യമായിരിക്കേണ്ടതാണ്. സാമും ചായിയും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്. ഞങ്ങളുടെ കുടുംബത്തോടൊപ്പം സാം ചെലവിട്ട നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും. കൂടാതെ അവള്‍ എന്നും ഞങ്ങള്‍ പ്രിയപ്പെട്ടവള്‍ ആയിരിക്കും. ദൈവം ഇരുവര്‍ക്കും മുന്നോട്ട് പോകാനുള്ള ശക്തി നല്‍കി അനുഗ്രഹിക്കട്ടെ..’ നാഗാര്‍ജുന കുറിച്ചു.

നീണ്ട നാല് വര്‍ഷത്തെ വൈവാഹിക ജീവിതത്തിന് ശേഷമാണ് താരജോഡികള്‍ വേര്‍പിരിയുന്നത്. വിവാഹബന്ധം അവസാനിപ്പിച്ചെങ്കിലും പത്ത് വര്‍ഷമായുള്ള സൗഹൃദം തുടരുമെന്ന് ഇരുവരും വേര്‍പിരിയലിനെ കുറിച്ച് വെളിപ്പെടുത്തിയപ്പോള്‍ പറഞ്ഞിരുന്നു. തെന്നിന്ത്യന്‍ സിനിമാ ലോകവും ആരാധകരും വലിയ ആഘോഷമാക്കിയതായിരുന്നു സാമന്തയുടെയും നാഗാര്‍ജുനയുടെയും വിവാഹവും പ്രണയവും.

 

Top