നാഗാര്‍ജുന, നാനിയും ഒന്നിക്കുന്ന ചിത്രം ദേവദാസ് ; ട്രെയ്‌ലര്‍ പുറത്ത്

നാഗാര്‍ജുന അക്കിനെനി, നാനി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന തെലുങ്ക് മള്‍ടിസ്റ്റാര്‍ ചിത്രം ‘ദേവദാസ്’ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ശ്രിറാം ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നറാണ്. രഷ്മിക മന്ദാന, ആകാന്‍ഷ സിങ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. മനീഷ് ശര്‍മ്മയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ശരത്കുമാര്‍, കുനാല്‍ കപൂര്‍, നവീന്‍ ചന്ദ്ര, വെണ്ണല കിഷോര്‍, പ്രഭാകര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിനിമ ഈ മാസം 27ന് തിയറ്ററുകളിലെത്തും.

Top