Nagarjuna is my luck ; Says Amala Akkineni

വിവാഹ മോചന പരമ്പര നടക്കുന്ന സിനിമാ ലോകത്തിന് മാതൃകയായി നാഗാര്‍ജ്ജുന-അമല ദമ്പതികള്‍. തെന്നിന്ത്യയില്‍ കത്തിനില്‍ക്കുന്ന സമയത്താണ് അമലയുടെയും തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുനയുടെയും വിവാഹം നടന്നിരുന്നത്.

നാഗാര്‍ജ്ജുനയെ ഭര്‍ത്താവായി കിട്ടിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നാണ് അമല പറയുന്നത്. ഒരു ദേവതയെ പോലെയാണ് അദ്ദേഹം തന്നെ കൊണ്ടുനടക്കുന്നതെന്നും അമല പറഞ്ഞു.

തന്റെ മൃഗസ്‌നേഹത്തിന് എല്ലാ സപ്പോര്‍ട്ടും നാഗാര്‍ജ്ജുന തരികയും, താന്‍ അഭിനയിക്കുന്നതില്‍ പോലും ഒരെതിര്‍പ്പും ഇതുവരെ പ്രകടിപ്പിച്ചിട്ടില്ലെന്നും താരം ചൂണ്ടിക്കാട്ടി.

സിനിമയിലൂടെ ദമ്പതികളായ എത്രപേര്‍ക്ക് ഇതുപോലെ വീട്ടില്‍ ഈ ആശ്‌ളേഷവും അംഗീകാരവും കിട്ടിയിട്ടുണ്ടാവും എന്നെനിക്കറിയില്ല. പക്ഷേ, ഞാന്‍ ആഗ്രഹിച്ചതൊക്കെയും അദ്ദേഹത്തില്‍ നിന്നും അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും എനിക്ക് കിട്ടി. നാഗാര്‍ജുനയെ ഞാന്‍ പ്രേമിച്ചത് എന്റെ പൂര്‍വ്വ ജന്മപുണ്യം ഒന്നുകൊണ്ട് മാത്രമാണ്.-അമല വ്യക്തമാക്കി.

നാഗാര്‍ജ്ജുന-അമല ദമ്പതികളുടെ മകനും നടനുമായ നാഗചൈതന്യയും തെന്നിന്ത്യന്‍ സൂപ്പര്‍താരം സാമന്തയും തമ്മിലുള്ള വിവാഹം ഉടനെ നടക്കും.മാതാപിതാക്കളുടെ വഴി തന്നെയാണ് സ്വന്തം ജീവിതത്തല്‍ മകനും തിരഞ്ഞെടുത്തിരിക്കുന്നത്.

Top