ആ രംഗം സെന്‍സര്‍ ചെയ്യില്ലെന്ന് അച്ഛന്‍ പറഞ്ഞിരുന്നു; ‘ഗീതാഞ്ജലി’യുടെ ഓര്‍മ്മയില്‍ നാഗാര്‍ജുന

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ എക്കാലത്തേയും മികച്ച താരങ്ങളാണ് നാഗാര്‍ജുനയും ഗിരിജ ഷെട്ടറും. 1980 ‘ഗീതാഞ്ജലി’ എന്ന സിനിമയിലൂടെ ഇരുവരും ക്യാമറയ്ക്കു മുന്നിലെത്തിയപ്പോള്‍ ആരാധകര്‍ ഒന്നടങ്കം സിനിമയെ ഏറ്റെടുക്കുകയാണുണ്ടായത്. തെലുങ്കില്‍ എടുത്ത സിനിമ വന്‍ വിജയംമായതോടെ മറ്റു ഭാഷകളിലേക്കും മൊഴി മാറ്റിയിരുന്നു.

മഴയുടെ പശ്ചാത്തലത്തില്‍ മനോഹരമായൊരു ചുംബന രംഗമുണ്ടായിരുന്നു ചിത്രത്തില്‍. സിനിമയുടെ സെന്‍സറിംഗില്‍ ആ ഭാഗം നീക്കുമോയെന്ന തരത്തിലുള്ള ആശങ്ക അന്ന് തന്നെ അലട്ടിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നാഗാര്‍ജുന ഇപ്പോള്‍. പുതിയ സിനിമയുടെ പ്രമോഷനിടയിലായിരുന്നു അദ്ദേഹം കരിയര്‍ ബെസ്റ്റ് ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ചത്. എന്നാല്‍ ഭയപ്പെട്ടത് പോലെയുള്ള കാര്യങ്ങളൊന്നും പിന്നീട് സംഭവിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റിലീസിന് മുന്‍പ് സിനിമയുടെ പ്രത്യേക പ്രദര്‍ശനം ഒരുക്കിയിരുന്നു. അന്ന് തനിക്കൊപ്പം അച്ഛനുമുണ്ടായിരുന്നു സിനിമ തുടങ്ങുന്നതിന് മുന്‍പ് തന്നെ ഈ രംഗത്തെക്കുറിച്ച് താന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. മനോഹരമായ ചുംബനരംഗമാണ് എന്നൊക്കെയായിരുന്നു പറഞ്ഞത്. ദൈര്‍ഘ്യമേറിയ രംഗമാണെന്നും പറഞ്ഞിരുന്നു. പ്രദര്‍ശനം കഴിഞ്ഞ് ഇറങ്ങുന്നതിനിടയില്‍ ഈ രംഗം സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്യില്ലെന്നും അങ്ങനെ ചെയ്യാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും അച്ഛന്‍ തന്നോട് പറഞ്ഞതായി നാഗാര്‍ജുന പറഞ്ഞു. ഇതോടെയാണ് തനിക്ക് ആശ്വാസമായതെന്നുമായിരുന്നു താരം കൂട്ടിച്ചേര്‍ത്തു.

Top