നാഗാര്‍ജുന നായകനാവുന്ന ‘മന്‍മധുഡു 2’; ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടു

രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്ത് നാഗാര്‍ജുന നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘മന്‍മധുഡു 2’. രാകുല്‍ പ്രീത് സിംഗ് നായികയായി എത്തുന്ന ചിത്രത്തിലെ ടീസര്‍ പുറത്ത് വിട്ടു. ചിത്രത്തില്‍ ബോളിവുഡ് നടി സാമന്തയും അഭിനയിക്കുന്നുണ്ട്.

ചിത്രത്തില്‍ അതിഥി വേഷത്തിലാണ് സാമന്ത എത്തുക എന്നാണ് സൂചന. ഇതിനായി 35 ലക്ഷം രൂപയായിരിക്കും പ്രതിഫലമായി വാങ്ങുന്നതെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. മന്‍മധുഡു2ന്റെ പ്രധാന ലൊക്കേഷന്‍ ഹൈദരാബാദ് ആണ്. ചിത്രത്തില്‍ ലക്ഷ്മിയും ഒരു പ്രധാന സ്ത്രീ കഥാപാത്രമായി എത്തുന്നു.

Top