നാഗാലാന്‍ഡ് വെടിവെയ്പ്പ്; കോണ്‍ഗ്രസ് സംഘം സംസ്ഥാനത്തേക്ക്

ന്യൂഡല്‍ഹി: നാഗാലാന്‍ഡ് വെടിവയ്പ്പില്‍ പ്രതിഷേധം കനക്കുന്നതിനിടെ കോണ്‍ഗ്രസ് സംഘം സംസ്ഥാനത്തേക്ക്. നാലംഗ സംഘം നാഗാലാന്‍ഡ് സന്ദര്‍ശിക്കും. എഐസിസി ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിംഗ്, നാഗാലാന്‍ഡിന്റെ ചുമതലയുള്ള അജോയ് കുമാര്‍ ഗൗരവ് ഗൊഗോയി എന്നിവരോടൊപ്പം ആന്റോ ആന്റണി എംപിയും സംഘത്തിലുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ സമിതി സോണിയാഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും.

വെടിവയ്പ്പ് സംഭവത്തില്‍ സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. നാഗാലാന്‍ഡ് വെടിവെപ്പില്‍ സൈന്യത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ആഭ്യന്തര അന്വേഷണം. മേജര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. ഇന്റലിജന്‍സ് വീഴ്ച പ്രദേശവാസികളുമായ നടന്ന സംഘര്‍ഷം അടക്കമുള്ള കാര്യങ്ങള്‍ സൈന്യം അന്വേഷിക്കും.

സൈന്യത്തിനെതിരെ നാഗാലാന്‍ഡ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രത്യേക യൂണിറ്റായ ഇരുപത്തിയൊന്നാം പാരാസെപ്ഷ്യല്‍ ഫോഴ്‌സിലെ സൈനികര്‍ക്ക് എതിരെയാണ് പൊലീസ് കേസ്. യാതൊരു പ്രകോപനവും ഇല്ലാതെ ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നത്.

Top