ഇതര സംസ്ഥാന ലോട്ടറി നിയന്ത്രണം:നാ​ഗാലാൻഡിന്റെ അപ്പീൽ സുപ്രീംകോടതിയിൽ

ഡൽഹി : ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ കേരള സർക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ നാഗാലാൻഡ് സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ലോട്ടറി നിയന്ത്രണത്തിന് ചട്ടങ്ങൾ രൂപീകരിക്കാൻ അധികാരം കേന്ദ്രത്തിനാണെന്ന് ആണ് ഹർജിയിൽ പറയുന്നത്.

കേരളം കൊണ്ടുവന്ന ലോട്ടറി ചട്ടഭേദഗതിയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. സംസ്ഥാനത്തിന്റെ ഭാഗം കേൾക്കണം എന്നാവശ്യപ്പെട്ട് കേരളം തടസ ഹർജി നൽകിയിട്ടുണ്ട്.സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ സി.കെ ശശിയാകും ഹാജരാകുക

ഇതര സംസ്ഥാന ലോട്ടറിക്ക് കേരളത്തിൽ വിൽപനാനുമതിയില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച് ഹൈക്കോടതി വിധി വന്നത് 2021മേയ് 17 ന് ആണ്. ഇവിൽപ്പന നിയന്ത്രിച്ച് സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി ഹൈക്കോടതി ഡിവിഷൻ ബ‌ഞ്ച് ശരിവെയ്ക്കുകയായിരുന്നു. സർക്കാറിന്‍റെ വിജ്ഞാപനം റദ്ദാക്കിയ സിംഗിൾ ബ‌ഞ്ച് ഉത്തരവ് ഡിവിഷൻ ബ‌ഞ്ച് റദ്ദാക്കി. 2006 മുതൽ നടത്തിയ നിയമ യുദ്ധമായിരുന്നു ഇത്.

Top