നാഗാലാന്റ്; ഖനിയിലെ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ മരിച്ചു

കൊഹിമ: നാഗാലാന്റില്‍ ഖനിയിലെ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ മരിച്ചു. നാഗാലാന്റിലെ ലോങ്‌ലെങ് ജില്ലയിലാണ് സംഭവം. അനധികൃത റാറ്റ്‌ഹോള്‍ ഖനിയില്‍ തൊഴിലാളികളായ ജിതന്‍ തന്‍ടി(40), കൃഷ്ണന്‍ ഗൊഗോയി(32), ടുട്ടു ദേക(28), സുശന്‍ ഫുടന്‍(37) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രക്ഷാ സേന ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു.

ഖനിയില്‍ ചെളിയടിഞ്ഞ് ശ്വാസതടസം നേരിട്ടതോ വിഷവാതകം ശ്വസിച്ചതോ ആകാം മരണ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. നാല് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം കൂടാതെ തന്നെ കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തു. പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജനുവരിയില്‍ അനധികൃത ഖനികള്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നോട്ടീസ് നല്‍കിയതാണെന്നും എന്നാല്‍ ഖനികള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സംഭവം കൊണ്ട് വ്യക്തമാകുന്നതെന്നും പൊലീസ് പറഞ്ഞു.

Top