നാഗാലാന്‍ഡില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍, ഒരു സൈനികന്‍ കൊല്ലപ്പെട്ടു, മൂന്ന് തീവ്രവാദികളെ വധിച്ചു

ISIS

കൊഹിമ: നാഗാലാന്‍ഡില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികനും മൂന്ന് തീവ്രവാദികളും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. നാഗാലന്‍ഡിലെ മൗവിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സുരക്ഷാസേനയ്ക്കു നേരെയുണ്ടാവുന്ന ആക്രമണങ്ങള്‍ കുറഞ്ഞുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് തീവ്രവാദികളുടെ ആക്രമണം.

2013-ല്‍ മുന്‍ യു.പി. എ സര്‍ക്കാരിന്റെ കാലത്ത് 732 ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് 484 ആക്രമണങ്ങള്‍ മാത്രമാണ് നടന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Top