നാഗാലാന്‍ഡില്‍ പോളിങ്ങ് സ്റ്റേഷന് നേരെ ബോംബേറ്; ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്

nagaland

കൊഹിമ: നാഗാലാന്‍ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിനിടെ ടിസിത് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷന് നേരെ ബോംബേറ്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അക്രമികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല

നാഗാലാന്‍ഡിലെയും മേഘാലയയിലെയും 59 മണ്ഡലങ്ങളിലേക്കാണ് ഇന്നു തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗോത്ര വിഭാഗങ്ങള്‍ക്കും ക്രിസ്ത്യന്‍ സഭകള്‍ക്കും സ്വാധീനമുള്ള രണ്ട് സംസ്ഥാനങ്ങളിലേയും മൊത്തം 60 സീറ്റുകളാണ് രണ്ടിടത്തും ഉള്ളതെങ്കിലും 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.

അതേസമയം, മേഘാലയയില്‍ വില്യം നഗര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു. ഇവിടുത്തെ എന്‍ സി പി സ്ഥാനാര്‍ഥിയായ ജൊനാതന്‍ എന്‍ സാംഗ്മ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതോടെയാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. ഫെബ്രുവരി 18-നാണ് ഐ ഇ ഡി സ്‌ഫോടനത്തില്‍ സാംഗ്മ കൊല്ലപ്പെട്ടത്. നേരത്തേ വോട്ടെടുപ്പ് നടന്ന ത്രിപുരക്കൊപ്പം മേഘാലയയിലെയും നാഗാലാന്‍ഡിലെയും ഫലം മാര്‍ച്ച് മൂന്നിന് വരും.

Top