നാഗലാന്‍ഡിലെ വെടിവെപ്പ് സങ്കടകരം; ശക്തമായ നടപടിയുണ്ടാകും, അപലപിച്ച് സുരക്ഷാ സേന

ന്യൂഡല്‍ഹി: നാഗലാന്‍ഡില്‍ ഗ്രാമീണര്‍ക്ക് നേരെയുണ്ടായ വെടിവെപ്പിനെ അപലപിച്ച് സുരക്ഷാ സേന. സംഭവത്തെ കുറിച്ച് പ്രത്യേക ട്രിബ്യൂണല്‍ അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും സുരക്ഷാസേന വ്യക്തമാക്കി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടല്‍ നടത്തിയത്. സുരക്ഷാസേനയിലെ ചില അംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. തിരു, മോണ്‍ ജില്ലകളില്‍ സംഘര്‍ഷമുണ്ടാവുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി.

നാഗാലാന്‍ഡില്‍ ഗ്രാമീണര്‍ക്ക് നേരെ സുക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു സൈനികനും വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. മോണ്‍ ജില്ലയിലെ ഓട്ടിങ് ഗ്രാമത്തിലാണ് സംഭവം. രണ്ട് ഗ്രാമീണര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടാണ് വെടിവെപ്പുണ്ടായത്.

തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ചാണ് ട്രക്കില്‍ സഞ്ചരിച്ചിരുന്ന ഗ്രാമീണര്‍ക്കെതിരെ വെടിയുതിര്‍ത്തതാണ് റിപ്പോര്‍ട്ട്. കല്‍ക്കരി ഖനിയില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗ്രാമീണര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. മോണ്‍ ജില്ല മജിസ്‌ട്രേറ്റ്, എസ്.പി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരൊന്നും വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല.

Top