പൊലീസ് ഓഫീസറായി നാഗചൈതന്യ എത്തുന്നു; ചിത്രം മാഹാസമുദ്രം

പൊലീസ് ഓഫീസറായി നാഗചൈതന്യ എത്തുന്നു. അജയ് ഭൂപതി സംവിധാനം ചെയ്യുന്ന മഹാ സമുദ്രം എന്ന ചിത്രത്തിലാണ് നാഗചൈതന്യ പൊലീസ് ഓഫീസറായി എത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

നാഗ ചൈതന്യയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം മജിലിയാണ്. നാഗചൈതന്യയുടെ ഭാര്യ സമാന്തയായിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തിലും ഇരുവരും ഭാര്യയും ഭർത്താവുമായാണ് അഭിനയിച്ചത്. ശിവ നിർവാണയാണ് ചിത്രം സംവിധാനം ചെയ്തത്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്.

Top