നാഗചൈതന്യയും സാമന്തയും സിനിമയില്‍ വീണ്ടും ഒരുമിക്കുന്നു ; ആകാംക്ഷയില്‍ താരങ്ങള്‍

samantha-nagachaithanya

തെന്നിന്ത്യന്‍ താരജോഡികളായ സമന്തയുടേയും, നാഗ ചൈതന്യയുടേയും വിവാഹം സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ചിരുന്നു. വിവാഹത്തിന് ശേഷം സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയാണ് സാമന്ത. എന്നാല്‍ പുതിയ സിനിമയ്ക്കായി സാമന്തയും, നാഗചൈതന്യയും ഒരുമിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

റൊമാന്റിക് കഥയുമായി നാഗ ചൈതന്യയെ സമീപിച്ചതായും, ചിത്രത്തില്‍ സാമന്തയെ നായികയായി പരിഗണിക്കുമെന്നും സംവിധായകനും, തിരക്കഥാകൃത്തുമായ ശിവ നിര്‍വാണ പറഞ്ഞു. ഈ ചിത്രം ചെയ്യാനുള്ള ആകാംക്ഷയിലാണ് താനെന്ന് സാമന്തയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പ്രിയ ജോഡികള്‍ ഒരുമിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല. അതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Top