നാഗ ചൈതന്യ-സാമന്ത ചിത്രം മജിലി: ട്രെയിലര്‍ പുറത്തുവിട്ടു

താരദമ്പതികളായ നാഗ ചൈതന്യയും സാമന്തയും ഒന്നിക്കുന്ന ചിത്രം മജിലിയിലെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായിട്ട് തന്നെയാണ് ഇരുവരും അഭിനയിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു ശര്‍മ്മയാണ്. വിശാഖപട്ടണമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേക്ഷന്‍.

Top