തദ്ദേശീയമായി നിര്‍മ്മിച്ചെടുത്ത നാഗ് മിസൈല്‍ പരീക്ഷണം വിജയകരമെന്ന് ഡി.ആര്‍.ഡി.ഒ

ന്യൂഡല്‍ഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത തദ്ദേശീയ മിസൈലുകളുടെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡി.ആര്‍.ഡി.ഒ. രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയില്‍ വച്ച് നടത്തിയ മൂന്ന് പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ചെന്ന് (ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ്ഓര്‍ഗനൈസേഷന്‍) അറിയിച്ചു.

ഇന്ത്യ പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറയില്‍പെട്ട അത്യാധുനിക ടാങ്ക് വേദ മിസൈലാണ് നാഗ്. ശത്രുക്കളുടെ ടാങ്കുകളെ പകലും രാത്രിയിലും ഒരേപോലെ കൃത്യമായി ആക്രമിച്ച് തകര്‍ക്കാനുള്ള ശേഷിയുണ്ട്. 524 കോടി രൂപ ചെലവിട്ടാണ് നാഗ് മിസൈലുകള്‍ വികസിപ്പിച്ചത്. മിസൈലുകള്‍ സൈന്യത്തിന് കൈമാറാനുള്ള അവസാനഘട്ടത്തിലാണ്. ഇവ അത്യാധുനിക മിസൈല്‍ വാഹിനികളില്‍ ഘടിപ്പിക്കും.

Top