ശശികുമാര്‍ നായകനാകുന്ന നാടോടികള്‍ 2വിന്റെ ടീസര്‍ പുറത്തുവിട്ടു

nadodikal

നാടോടികള്‍ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്ത്. നടന്‍ സൂര്യയാണ് ട്വിറ്ററിലൂടെ ടീസര്‍ പങ്കുവെച്ചത്. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം സമുദ്രക്കനിയും ശശികുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാടോടികള്‍ 2. എന്നാല്‍ ശശികുമാറാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുക.

അഞ്ജലിയും അതുല്യയുമാണ് നായികമാര്‍. നാടോടികളുടെ ആദ്യഭാഗത്തില്‍ അഭിനയിച്ച ഭരണിയും നമോ നാരായണനും രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നുണ്ട്.

ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീത സംവിധായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ചില്‍ ആരംഭിക്കും.

Top