ശശികുമാര്‍ – സമുദ്രക്കനി ടീമിന്റെ ‘നാടോടികള്‍ 2’ ചിത്രീകരണം പൂര്‍ത്തിയായി

nadodikal

ശികുമാര്‍- സമുദ്രക്കനി ടീമിന്റെ നാടോടികള്‍ 2 ചിത്രീകരണം പൂര്‍ത്തിയായി. നാടോടികള്‍ എന്ന ഹിറ്റ് തമിഴ് ചിത്രത്തിന്റെ രണ്ടാം പതിപ്പായാണ് നാടോടികള്‍ 2 വരുന്നത്. ആദ്യ ചിത്രം സംവിധാനം ചെയ്ത സമുദ്രക്കനി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്തത്.

ചിത്രത്തിന്റെ ആദ്യഭാഗത്തിലെ ഹീറോ ആയ ശശികുമാര്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും നായകന്‍. അതുല്യ, ഭരണി, അഞ്ജലി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ സൂപ്പര്‍ സുബ്ബരായന്‍, നമോ നാരായണ,എം എസ് ഭാസ്‌കര്‍, തുളസി, ശ്രീരഞ്ജിനി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തില്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

nadodikal-2

സുഹൃത്തുക്കളുടെ കഥ പറഞ്ഞ നാടോടികള്‍ മലയാളത്തില്‍ ‘ഇത് നമ്മുടെ കഥ’ എന്ന പേരില്‍ ആസിഫ് അലിയെ നായകനാക്കി റീമേക്ക് ചെയ്തിരുന്നു

Top