ശക്തമായ ചുഴലിക്കൊടുങ്കാറ്റ്; ചൈനയില്‍ ആറ് മരണം

ബെയ്ജിംഗ്: ശക്തമായ ചുഴലിക്കൊടുങ്കാറ്റില്‍ ചൈനയില്‍ ആറു പേര്‍ മരിച്ചു. 190 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ ചൈനയിലെ കൈയുവാനില്‍ ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5:15 ഓടെയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.

ചുഴലിക്കാറ്റില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 210 പേരെ ഇതുവരെ രക്ഷപെടുത്തി. 1,600 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 63 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി വാഹനങ്ങള്‍ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.

Top