നടിയെ ആക്രമിച്ച കേസ്; നാദിര്‍ഷ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും.

കൂടുതല്‍ തെളിവുകള്‍ പൊലീസ് ഹാജരാക്കിയ സാഹചര്യത്തില്‍ ഇനി അന്വേഷണവുമായി സഹകരിക്കുന്നതാണ് നല്ലതെന്നാണ് താരത്തിന് കിട്ടിയ നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാജരാകാമെന്ന് താരം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്.

ഇന്ന് രാവിലെ 11.30ന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാമെന്നാണ് താരം അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ക്ലബ്ബില്‍ അന്വേഷണ സംഘം എത്തിയിട്ടുണ്ട്. എന്നാല്‍ താരം ഇതുവരെ ഹാജരായിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.

Top