നാദിര്‍ഷയുടെ പുതിയ ചിത്രം ‘മേരാ നാം ഷാജി’; നവംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും

മര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ റിഥ്വിക് റോഷന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷയുടെ അടുത്ത ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് നാദിര്‍ഷയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു.

മേരാ നാം ഷാജി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആസിഫ് അലി, ബിജു മേനോന്‍, ബൈജു എന്നിവരാണ് ചിത്രത്തില്‍ നായകന്‍മാരായെത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷാജി എന്ന പേരിലുള്ള മൂന്ന് പേരുടെ കഥയാണ് ‘മേരാ നാം ഷാജി’. ബൈജു തിരുവനന്തപുരത്തുനിന്നുള്ള ബിജുവായും എറണാകുളത്തു നിന്നുള്ള ഷാജിയായി ആസിഫ് അലിയും കോഴിക്കോട്ടുകാരനായി ബിജു മേനോനും എത്തുന്നു. നിഖില വിമല്‍ ആണ് നായികയായെത്തുന്നത്.

പ്രമുഖ നടന്‍ ശ്രീനിവാസന്‍ ചിത്രത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ദിലീപ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ‘മേരാ നാം ഷാജി’ നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍.

Top