നാദിര്‍ഷയുടെ പുതിയ ചിത്രം; മേരാ നാം ഷാജിയുടെ ടീസര്‍ ഇന്ന് റിലീസ് ചെയ്യും

നാദിര്‍ഷ ഒരുക്കുന്ന പുതിയ ചിത്രമാണ് മേരാ നാം ഷാജി.കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസര്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പുറത്ത് വിടും. മമ്മൂട്ടിയായിരിക്കും തന്റെ ഫേസ്ബുക് പേജിലൂടെ ടീസര്‍ റിലീസ് ചെയ്യുന്നത്.

മൂന്നു ഷാജിമാരുടെ കഥയുമായാണ് നാദിര്‍ഷ ചിത്രത്തില്‍ പറയുന്നത്. ബിജു മേനോന്‍,ആസിഫ് അലി,ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ദിലീപ് പൊന്നന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബി രാകേഷാണ്.

Top