അമർ അക്ബർ അന്തോണിയുടെ അഞ്ചാം വർഷത്തിൽ പുതിയ ചിത്രം അന്നൗൺസ്‌ ചെയ്ത് നാദിർഷ

ലയാളത്തിന്റെ പ്രിയ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ അണിനിരത്തി നാദിർഷ ഒരുക്കിയ സൂപ്പർഹിറ്റ്‌ ചിത്രമാണ് അമർ അക്ബർ അന്തോണി. ഇപ്പോഴിതാ അഞ്ചു വർഷങ്ങൾക്ക് ഇപ്പുറം ചിത്രം റിലീസ് ആയ അതെ ദിനത്തിൽ തന്നെ നാദിർഷ തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്ത പുറത്തു വിട്ടിരിക്കുകയാണ്.

നാലോളം ഫാമിലി കോമഡി എന്റർടൈനറുകൾ അണിയിച്ചൊരുക്കിയ നാദിർഷ ഇക്കുറി ഒരു ത്രില്ലറുമായി ആണ് വരുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അമർ അക്ബർ അന്തോണി തന്റെ നായകൻമാരിൽ ഒരാളായിരുന്നു ജയസൂര്യയാണ് പുതിയ ചിത്രത്തിൽ നായകനാകുന്നത്. നമിത പ്രമോദ് ആണ് ചിത്രത്തിൽ നായിക. നമിത തന്നെയായിരുന്നു അമർ അക്ബർ അന്തോണിയിലും നായികയായിരുന്നത്. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അടുത്തമാസം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാണ് അണിയറ നീക്കം.

ജയസൂര്യയെയും നമിതാ പ്രമോദിനെയും കൂടാതെ സലിം കുമാർ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യും. മഞ്ജുവാര്യർ നായികയായെത്തിയ മോഹൻലാൽ എന്ന ചിത്രത്തിന് തിരക്കഥ രചിച്ച സുനീഷ് വാരനാട് ആണ് ചിത്രത്തിന് രചന നിർവഹിക്കുന്നത്. സുജിത്ത് വാസുദേവ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കും.

അതേസമയം ദിലീപ് നായകനായി എത്തുന്ന കേശു ഈ വീടിന്റെ നാഥനാണ് നാദിർഷയുടെതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. വളരെ കുറച്ചു ദിവസങ്ങൾ മാത്രം ചിത്രീകരണം ബാക്കിനിൽക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അണിയറയിൽ നടക്കുന്നുണ്ട്. ഉർവശി, അനുശ്രീ, ജാഫർ ഇടുക്കി എന്നിവരാണ്, കേശു ഈ വീടിന്റെ നാഥനിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top