നടിയെ ആക്രമിച്ച കേസ്, നാദിര്‍ഷായെ പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ആലുവ: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷായെ പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

നാദിര്‍ഷ രാവിലെ പത്തിന് ആലുവ പോലീസ് ക്ലബില്‍ എത്തണമെന്ന് അന്വേഷണ സംഘം നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വെള്ളിയാഴ്ച നാദിര്‍ഷ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. എന്നാല്‍ രക്തസമ്മര്‍ദം ഏറുകയും പ്രമേഹം കുറയുകയും ചെയ്തതോടെ ചോദ്യം ചെയ്യല്‍ പോലീസ് ഒഴിവാക്കുകയായിരുന്നു.

നേരത്തെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നാദിര്‍ഷ സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിക്കുന്ന വേളയിലാണു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 18 ന് പരിഗണിക്കും.

Top