പഴയ കാല പോസ്റ്റർ പങ്കുവച്ച് നാദിർഷ; അബി, നാദിർഷ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മിമിക്രി ആരംഭത്തിന്റെ ഓര്‍മ പങ്കുവച്ച് നാദിര്‍ഷ. നാദിര്‍ഷ ഏറ്റവും അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിച്ച ഒരാളായിരുന്നു അബി. കൊച്ചിന്‍ ഓസ്‌കറിന്റെ മിമിക്‌സ് പരേഡ് പരിപാടിയുടെ പഴയൊരു പോസ്റ്ററാണ് അദ്ദേഹം തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ പങ്കുവച്ചത്.

ചിത്രത്തോടൊപ്പം ഇങ്ങനെ കുറിച്ചു;

മലയാളികളുടെ പ്രിയതാരമായിരുന്ന അബിയെയും പോസ്റ്ററില്‍ കാണാം. ‘തുടക്കകാലം….ദിവാകരന്‍ മാഷ് , ശ്രീലത , അരവിന്ദാക്ഷ കുറുപ്പ്, റൊണാള്‍ഡ് പൊയ്യ , അബി, നാദിര്‍ഷാ, ആന്റണി വാഴക്കുളം. ട്രൂപ്പ് ഓണര്‍ ബേബി പേട്ട.’ ചിത്രം പങ്കുവച്ച് നാദിര്‍ഷ കുറിച്ചു.

Top