നാലാം റൗണ്ടിലേക്ക് കടന്ന് നദാലും ജോക്കോയും

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ റാഫേല്‍ നദാലും നൊവാക്ക് ജോക്കോവിച്ചും നാലാം റൗണ്ടിലേക്ക് കടന്നു. വനിതാ സിംഗിള്‍സില്‍ സോഫിയ കെനിനും സൊലെയ്ന്‍ സ്‌റ്രെഫാനും നാലാം റൗണ്ടില്‍ എത്തി.

കാമറൂണ്‍ നോറിയെ നേരിട്ടുള്ള സെറ്റുകളില്‍ 6-3, 6-3, 6-3 ന് കീഴടക്കിയാണ് നദാലിന്റെ വിജയം. ലിത്വാനിയന്‍ താരം റിക്കാര്‍ഡസ് ബെരാങ്കിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മൂന്നാം റൗണ്ടില്‍ വീഴ്ത്തിയാണ് ജോക്കോ പ്രീക്വാര്‍ട്ടറില്‍ എത്തിയത്. സ്‌കോര്‍: 6-1, 6-4, 6-1. ഇറ്റലിയുടെ ലോറന്‍സേ മുസേറ്റിയാണ് നാലാം റൗണ്ടില്‍ ജോക്കോയുടെ എതിരാളി. ഇത്തവണ ഒരു സെറ്റും തോല്‍ക്കാതെയാണ് ജോക്കോവിച്ച് മുന്നേറുന്നത്.

Top