നാദാപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി

നാദാപുരം: നാദാപുരത്ത് വന്‍ ബോംബ് ശേഖരം പിടികൂടി. 13 പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍ ബോംബുകളുമാണ് പൊലീസ് കണ്ടെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചേലക്കാട് ഫയര്‍സ്റ്റേഷന് സമീപത്തെ വണ്ണത്താന്‍കണ്ടി മൂസയെന്നയാളുടെ പറമ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. വീട് പണിക്ക് മണ്ണെടുക്കുന്നതിനിടെയാണ് വന്‍ ശേഖരം ടിപ്പര്‍ തൊഴിലാളുകളുടെ ശ്രദ്ധയില്‍ പെട്ടത്.

രണ്ട് പ്ലാസ്റ്റിക് കവറുകളിലാക്കി ബക്കറ്റിലിട്ട് മണ്ണിനടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. വിവരമറിഞ്ഞെത്തിയ നാദാപുരം പൊലീസും ഡോഗ് സ്‌ക്വോഡും ബോംബുകള്‍ പരിശോധിച്ചു.

വോട്ടെണ്ണല്‍ അടുത്ത സാഹചര്യത്തില്‍ ബോംബുകള്‍ കൂടി കണ്ടെത്തിയതോടെ വന്‍ ജാഗ്രതയിലാണ് പൊലീസ്. പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Top