സൽമാൻ ഖാന്റെ നായികയാകാന്‍ അവസരം ലഭിച്ചിരുന്നു; നദിയയുടെ വാക്കുകള്‍

nadhiya-moidu

നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ താരമാണ് നദിയ മൊയ്തു. ശ്യാമ, കൂടും തേടി തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ നദിയ അഭിനയിച്ചിരുന്നു.

നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളിലും തിളങ്ങിയ താരം മുംബൈയിലാണ് താമസിക്കുന്നത്.

സിനിമയില്‍ തിളങ്ങിനിന്ന കാലത്ത് സല്‍മാന്‍ ഖാന്റെ നായികയായി അഭിനയിക്കാന്‍ ക്ഷണം വന്നിരുന്നുവെന്നും, എന്നാല്‍ അത് ഉപേക്ഷിക്കുകയായിരുന്നുവെന്നും താരം പറയുന്നു.

”കല്യാണം തീരുമാനിച്ച വേളയിലാണ് മേനെ പ്യാര്‍ കിയായിലേക്ക് വിളിച്ചത് അതുകൊണ്ട് ആ ക്ഷണം സ്വീകരിക്കാന്‍ സാധിച്ചില്ല. അതിനുമുമ്പും ഒന്നുരണ്ട് ഹിന്ദി പടങ്ങള്‍ വന്നിരുന്നു. പക്ഷേ ബിസിയായിരുന്നതിനാല്‍ സ്വീകരിക്കാനൊത്തില്ല.

സൗത്തില്‍ എന്റെ ടേംസ് ആന്‍ഡ് കണ്ടീഷന്‍ അനുസരിച്ച് എനിക്ക് പടങ്ങള്‍ കിട്ടുന്നുണ്ടായിരുന്നു. അതൊക്കെ വിട്ട് എന്തിന് ഹിന്ദിയിലേക്ക് വരണം എന്നായിരുന്നു ചിന്ത. അതുകൊണ്ട് ഹിന്ദിയില്‍ വലിയ താത്പര്യമെടുത്തില്ല.

സല്‍മാനൊപ്പം അഭിനയിക്കാന്‍ സാധിച്ചില്ലല്ലോ എന്ന വിഷമം എനിക്കൊട്ടുമില്ല. അപ്പോള്‍ എനിക്കുതോന്നി വിവാഹമാണ് മുഖ്യമെന്ന്. എല്ലാറ്റിനും ഒരു സമയമുണ്ട്. ആ സമയത്തിനനുസരിച്ച് നമ്മളത് ചെയ്യണം. സമയം പോയിക്കഴിഞ്ഞാല്‍ അത് തിരിച്ചുകിട്ടില്ല. ജീവിതത്തില്‍ എല്ലാം കിട്ടുകയില്ല, കിട്ടുന്നതുവച്ച് നമ്മള്‍ സന്തോഷിക്കുകയാണ് വേണ്ടത്” നദിയ പറയുന്നു.

Top