വിംബിള്‍ഡണ്‍ ടെന്നീസില്‍ നിന്ന് റാഫേല്‍ നദാല്‍ പുറത്ത് ,ഫെഡറര്‍ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസില്‍ നിന്ന് റാഫേല്‍ നദാല്‍, ആഞ്ജലിക്ക് കെര്‍ബര്‍ എന്നിവര്‍ പുറത്ത്. റോജര്‍ ഫെഡറര്‍, ആന്‍ഡി മറെ, വീനസ് വില്യംസ് എന്നിവര്‍ ക്വാര്‍ട്ടറിലെത്തി.

അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് റാഫേല്‍ നദാലിന്റെ പുറത്താകല്‍.

വനിതാ സിംഗിള്‍സില്‍ സ്പാനിഷ് താരം ഗാര്‍ബെ മുഗുരിസയാണ് ലോക ഒന്നാം നമ്പര്‍താരം ആഞ്ജലിക്ക് കെര്‍ബറെ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് സ്വന്തമാക്കിയ കെര്‍ബര്‍ക്ക് പിന്നീടുളള സെറ്റുകളില്‍ പിടിച്ചുനില്‍ക്കാനായില്ല. ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡററുടെ ക്വാര്‍ട്ടര്‍ പ്രവേശം.

ഫ്രാന്‍സിന്റെ ബെനോയ്റ്റ് പെയറിനെയാണ് ആന്‍ഡി മറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയത്. പുരുഷ സിംഗിള്‍സില്‍ ഡൊമിനിക്ക് തിം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായപ്പോള്‍ ആറാം സീഡ് മിലോസ് റാവോണിക്കും ഏഴാം സീഡ് മാരിന്‍ സിലിക്കും ക്വാര്‍ട്ടറിലെത്തി. വനിതാ വിഭാഗത്തില്‍ രണ്ടാം നമ്പര്‍താരം റുമാനിയയുടെ സിമോണ ഹാലപ്പെയും അമേരിക്കയുടെ വീനസ് വില്യംസും ക്വാര്‍ട്ടറിലെത്തി.

Top