നാച്ചിയാര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു ; ജ്യോതികയുടെ വേഷത്തില്‍ അനുഷ്‌ക ഷെട്ടി

ജ്യോതിക കേന്ദ്ര കഥാപാത്രമായെത്തിയ നാച്ചിയാര്‍ എന്ന സിനിമ തെലുങ്കില്‍ റീമേക്ക് ചെയ്യുന്നു. അനുഷ്‌ക ഷെട്ടി ആയിരിക്കും തെലുങ്കില്‍ നായികയായെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ മറ്റ് കഥാപാത്രങ്ങളെകുറിച്ചൊന്നും തീരുമാനിച്ചിട്ടില്ലെന്നാണ് സൂചന.

ബാല സംവിധാനം ചെയ്ത നാച്ചിയാറില്‍ പൊലീസ് വേഷത്തിലായിരുന്നു ജ്യോതിക എത്തിയത്. ജി.വി .പ്രകാശ് കുമാറും, റോക്ക്‌ലൈന്‍ വെങ്കിടേഷുമാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Top