ബിജു മേനോന്‍-നിമിഷ ചിത്രം ‘നാല്‍പ്പത്തിയൊന്ന്’ ; ഷൂട്ടിംഗ് പൂര്‍ത്തിയായി

ലാല്‍ ജോസ് 25-ാമത് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാല്‍പ്പത്തിയൊന്ന്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ചിത്രത്തില്‍ ബിജുമേനോനും നിമിഷയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ തുല്യ പ്രാധാന്യത്തില്‍ ഒരു നായകനും നായികയും അരങ്ങേറ്റം കുറിക്കുന്നുണ്ട്. ലാല്‍ ജോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.

ഒരു യഥാര്‍ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രത്തിന് കണ്ണൂരിലെ സാമൂഹ്യ ജീവിതമാണ് പശ്ചാത്തലമാകുന്നത്. നവാഗതനായ പി.ജി.പ്രഗീഷിന്റേതാണ് തിരക്കഥ. സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജി പ്രജിത്ത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

Top