സംവത് 2074; മുഹൂര്‍ത്ത വ്യാപാരത്തിന്റെ തുടക്കം നിരാശയോടെ

sensex

കൊച്ചി: കടന്നുപോയ വര്‍ഷത്തിന്റെ നേട്ടത്തിന്റെ തുടര്‍ച്ച പ്രതീക്ഷിച്ചപ്പോള്‍ ഈ വര്‍ഷം ശക്തമായ സമ്മര്‍ദമാണ് വിപണിയില്‍ ഉണ്ടായത്.

ഓഹരി വിപണിയില്‍ സംവത് 2074ലെ വ്യാപാരത്തിന്റെ തുടക്കം നിരാശയായിരുന്നു ഫലം.ഒരു മണിക്കൂര്‍ മാത്രം നീണ്ട ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തില്‍ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ വില സൂചികയായ സെന്‍സെക്‌സിലുണ്ടായ നഷ്ടം 194.39 പോയിന്റും സന്‍സെക്‌സിന്റെ അവസാന നിരക്ക് 32,389.96 പോയിന്റും ആയിരുന്നു.

നാഷനല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ വില സൂചികയായ നിഫ്റ്റിയില്‍ രേഖപ്പെടുത്തിയ നഷ്ടം 64.30 പോയിന്റാണ്.10,146.55 പോയിന്റിലാണ് നിഫ്റ്റി അവസാനിച്ചത്.

നിഫ്റ്റിക്ക് 10,150 പോയിന്റിലും പിടിച്ചുനില്‍ക്കാന്‍ കഴിയാതിരുന്നത് നിക്ഷേപകരെ നിരാശപ്പെടുത്തി.ബാങ്ക് ഓഹരികളിലാണ് മുഹൂര്‍ത്ത വ്യാപാരത്തില്‍ തകര്‍ച്ചയുണ്ടായത്.

ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ ബാങ്ക് ഓഹരി സൂചികയായ ബാങ്കെക്‌സില്‍ 1.25 ശതമാനം ഇടിവുണ്ടായി.കാച്ചി ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന മുഹൂര്‍ത്ത വ്യാപാരത്തില്‍ കുരുമുളക്, വെളിച്ചണ്ണ എന്നിവയിലും വ്യാപാരം നടന്നു.

Top