n sreeprakash bjp-candidate-at-malappuram

മലപ്പുറം: തന്നെ ജയിപ്പിച്ചാല്‍ ആവശ്യാനുസരണം മണ്ഡലത്തിലെങ്ങും നല്ല ബീഫ് ലഭ്യമാക്കാമെന്ന് മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശ്. ഗുണമേന്‍മയുളള ബീഫ് കടകള്‍ തുടങ്ങാന്‍ മുന്‍കയ്യെടുക്കുമെന്നും സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശ് പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുബോഴാണ് പല സംസ്ഥാനങ്ങളിലും ബീഫ് നിരോധനം ഏര്‍പ്പെടുത്തിയത് പല സംസ്ഥാനങ്ങളിലും ചത്ത കാലികളുടെ മാംസം പോലും ഭക്ഷണമാക്കുന്നുണ്ട്. ബിഫ് നിരോധനത്തെ അനുകൂലിക്കുന്നയാള്‍ എന്ന പേരില്‍ തനിക്കാരും വോട്ടു ചെയ്യാതിരിക്കരുതെന്നും ശ്രീപ്രകാശ് അഭ്യര്‍ഥിച്ചു.

Top